ചെങ്ങന്നൂർ : യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്ണുക്കര, മല്ലപ്പള്ളിപ്പടി, തെക്കുംമുറിയിൽ മഹേഷ് കുമാറി(40)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ......
ചെങ്ങന്നൂര്‍: ടിപ്പര്‍ ലോറികളില്‍ അലക്ഷ്യമായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ആര്‍ഡിഒയ്ക്കും ഡിവൈഎസ്പിയ്ക്കും ജോയിന്റ് ആര്.റ്റി.ഒയ്ക്കും പരാതി നല്കി. ......
സാഹിത്യ നിരൂപകനും ഗുരുദേവ ദർശന പ്രഭാഷകനും പ്രചാരകനുമായ ഡോക്ടർ എം എം ബഷീറിന്റെ സപ്തതി ആഘോഷം സെപ്റ്റംബർ 7 ഞായറാഴ്ച 4. 00 മണിക്ക് മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ ജയന്തി മഹാസമ്മേളനത്തോടനുബന്ധിച്ച് നടത്തുന്നു. ......
ചെങ്ങന്നൂർ: കേരളത്തിലെ കർഷകർ നേരിടുന്ന ഗുരുതര പ്രതിസന്ധി സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന്* കേരള കർഷക യൂണിയൻ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കർഷക സെമിനാർ ആവശ്യപ്പെട്ടു. സെമിനാർ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് പുലിയൂർ* ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് അനിയൻ കോളൂത്ര അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി മരത്തിൽ കുടുങ്ങി. ചെറിയനാട്, കടയിക്കാട്, അറയ്ക്കൽ അനീഷ് 40 ആണ് അപകടത്തിൽ പെട്ടത്.......
ചെങ്ങന്നൂർ: - കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനവും അവാർഡുദാനവും സ്കോളർഷിപ്പ് വിതരണവും 24-ന് രാവിലെ 9 -ന് കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനവും അവാർഡ് വിതരണ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ......
ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ : ഡി വിജയകുമാര്‍ ആരോപിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് എന്‍.സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. ......
ചെങ്ങന്നൂർ: വിവിധ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുവാനുള്ള 45 കോടി രൂപ മടക്കി കിട്ടുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.എബി കുറിയാക്കോസ് ആവശ്യപ്പെട്ടു .പ്രായം ഏറെ ചെന്നവരും,മരുന്നു വാങ്ങുവാൻ നിവൃത്തിയില്ലാത്തവരും, മക്കളുടെ വിവാഹം നടത്തേണ്ടവരും ഈ കൂട്ടത്തിൽ പെടുന്നു .ഒരു മനുഷ്യാവകാശപ്രശ്നമായി കണ്ടുകൊണ്ട് സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണം. തട്ടിപ്പിന് നേതൃത്വം നൽകിയവർക്കെതിരെ ഇന്നുവരെയും കേസെടുത്തിട്ടില്ല. ......

ചെങ്ങന്നൂർ: ചിന്മയ യുവകേന്ദ്ര ചെങ്ങന്നൂറിന്റെ നേതൃത്വത്തിൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം) യൂണിറ്റുമായി(യൂണിറ്റ് നമ്പർ:184,338,559) ചേർന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ കോളേജ് വിദ്യാർഥികൾക്കായി "ഐ ട്രാൻസ്ഫോർമ് ഇന്ത്യ ട്രാൻസ്ഫോർമ്" എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച
യുവജന ശില്പശാല ചിന്മയവിദ്യാലയ കോയമ്പത്തൂർ സ്പിരിച്വൽ മെന്ററും ചിന്മയ യുവകേന്ദ്ര നാഷണൽ കൗൺസിൽ മെമ്പറുമായ
ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജി ഉദ്ഘാടനം നിർവഹിച്ചു.
ചെങ്ങന്നൂർ ചിന്മയ വിദ്യാലയ & ചിന്മയ മിഷൻ സ്പിരിച്വൽ മെന്റർ ബ്രഹ്മചാരി നിഖിൽജി അധ്യക്ഷനായ ചടങ്ങിൽ ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജു കൃഷ്ണൻ
സ്വാഗതവും എൻ എസ് എസ് യൂണിറ്റ് 184 വോളന്റീർ സെക്രട്ടറി ശ്രീദേവി ആർ പി നന്ദിയും രേഖപ്പെടുത്തി. ബ്രഹ്മചാരി വിഘ്നേഷ് ചൈതന്യജിയുടെ നേതൃത്വത്തിൽ നടന്ന ആലോചനാപ്രേരകമായ
ക്ലാസുകളും, രസകരമായ നിരവധി കളികളും, വിഡിയോ ഷോയും, വിനോദപ്രവർത്തനങ്ങളും അടങ്ങിയ ശില്പശാല ഏവർക്കും അതിവ ഹൃദ്യമായി അനുഭവപ്പെട്ടു.
ആത്മവിശ്വാസത്തോടെ
അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞു, മനസിനെ സംസ്കരിച്ചു ഉയർത്തി എഞ്ചിനീയറിങ് രംഗത്ത് ക്രീയേറ്റീവ് ആശയങ്ങളിലൂടെ പുതിയ ലോക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ, അങ്ങനെ ഭാരത വികസനത്തിന് സംഭാവനകൾ നൽകാൻ ഓരോ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ......
ചെന്നിത്തല : മുക്കോലിൽ കുടുംബയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ഫാ ജോൺ കെ വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. കുടുംബ ഡയറക്ടറിയുടെ പ്രകാശനം അധ്യക്ഷനായിരുന്ന പ്രസിഡന്റ് പി ഒ ജോണിന് ആദ്യപ്രതി നൽകി നിർവ്വഹിച്ചു. ......